Posted on : 21 Dec 2020
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങള്‍ ജില്ലാ പഞ്ചായത്തിലെ ഇ.എം.എസ് ഹാളില്‍ വച്ച് 2020 ഡിസംബര്‍ 21 തിങ്കളാഴ്ച്ച രാവിലെ 10 മണിയ്ക്ക് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.
ജില്ലയിലെ 26 ജില്ലാ ഡിവിഷനുകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ശ്രീമതി നവജോത് സിംഗ് ഘോസ, ഡെപ്യൂട്ടി കളക്ടര്‍ ശ്രീ. വി.ആര്‍. വിനോദ് എന്നിവര്‍ സന്നിഹിതരായി. മുതിര്‍ന്ന ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീ.വെള്ളനാട് ശശിക്ക് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ശ്രീമതി നവജോത് സിംഗ് ഘോസ സത്യവാചകം ചൊല്ലി കൊടുത്തു. തുടര്‍ന്ന് അദ്ദേഹം മറ്റ് ഭരണസമിതി അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് നടന്ന ആദ്യ കൗണ്‍സില്‍ യോഗത്തില്‍ ഡിസംബര്‍ 30 ന് രാവിലെ 11 മണിക്ക് പ്രസിഡന്‍റ് തിരഞ്ഞെടുപ്പും ഉച്ചയ്ക്ക് 2 മണിക്ക് വൈസ്പ്രസിഡന്‍റ് തിരഞ്ഞെടുപ്പും നടത്താനുള്ള സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍റെ അറിയിപ്പു നല്‍കി. ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ റോയ് മാത്യു കൃതജ്ഞത രേഖപ്പെടുത്തി.