കൂത്തമ്പലം

കൂത്തമ്പലം

സാംസ്കാരിക വകുപ്പ് ഫെലേഷിപ്പ് നേടിയ കലാകാരൻമാരുടെ നേതൃത്വത്തിൽ തനത് പാരമ്പര്യ കലാരൂപങ്ങളുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി തായമ്പക, ശിങ്കാരിമേളം, ബാന്റ്മേളം, ചെണ്ടമേളം, പഞ്ചവാദ്യം തുടങ്ങിയവ അവതരിപ്പിക്കുന്നതിൽ താല്പര്യമുള്ള ഗ്രൂപ്പുകളെ തെരഞ്ഞെടുത്ത് ഗ്രന്ഥശാലകൾ വഴി 80 മണിക്കൂർ പരിശീലനം നൽകുകയും ടീം സംഘടിപ്പിക്കുകയും ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ സംസ്ഥാനത്തിനുതന്നെ മാതൃകയാക്കാവുന്ന പദ്ധതിയാണ് കൂത്തമ്പലം. ഇപ്രകാരം 9 ഗ്രന്ഥശാലകൾ വഴി കണ്ടെത്തിയ 9 ഗ്രൂപ്പുകൾക്ക് 30 ലക്ഷം രൂപയും ജില്ലയിലെ തെരഞ്ഞെടുത്ത 10 സ്കൂളുകളിലെ കുട്ടികൾക്ക് 30 ലക്ഷം രൂപയും ചെലവഴിച്ച് പരിശീലനം നൽകി വാദ്യോപകരണങ്ങൾ വാങ്ങി നൽകി.